Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V. D. Satheesan

ഒ​രൊ​റ്റ രൂ​പ പോ​ലും വ​ക​യി​രു​ത്തി​യി​ല്ല; ലോ​ക കേ​ര​ള​സ​ഭ​യ്ക്ക് ഫു​ൾ​സ്റ്റോ​പ്പ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള​സ​ഭ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ഇ​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച രീ​തി​യി​ൽ ലോ​ക കേ​ര​ള​സ​ഭ​യു​ടെ ആ​റാം എ​ഡി​ഷ​ൻ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

ആ​റാം ലോ​ക കേ​ര​ള​സ​ഭ​യ്ക്കാ​യി ഒ​രു രൂ​പ പോ​ലും സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ലോ​ക കേ​ര​ള​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ഓ​ഫീ​സ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഓ​ഫീ​സ് ന​ട​ത്തി​പ്പി​നു​ള്ള ഭ​ര​ണ​പ​ര​മാ​യ ചെ​ല​വു​ക​ൾ​ക്കും നോ​ർ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബി​സി​ന​സ് ലീ​ഡ​ർ​ഷി​പ്പ് മീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്കു​മാ​ണ് നി​ല​വി​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് നി​ല​വി​ൽ തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ള്‍ ലോ​ക കേ​ര​ള സ​ഭ​യ്‌​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം വി.​ഡി.​സ​തീ​ശ​ൻ ഉ​ന്ന​യി​ച്ചി​രു​ന്നു.

Kerala

പൂ​ച്ച പെ​റ്റു​കി​ട​ക്കു​ന്ന ഖ​ജ​നാ​വി​ന്‍റെ സ്ഥി​തി എ​ന്ത്?; ധ​വ​ളപ​ത്രം പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​ർ ധ​വ​ള​പ​ത്രം ഇ​റ​ക്കു​ന്നു. പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ ധ​വ​ള പ​ത്രം ഇ​റ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​യി ഡോ.​കെ.​എം.​ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ നി​യോ​ഗി​ച്ചു. സ​മി​തി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. ധ​വ​ള​പ​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​വും മു​ൻ​ഗ​ണ​ന​ക​ളും ഈ ​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. ഖ​ജ​നാ​വി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ​യും ക​ട​ബാ​ധ്യ​ത​ക​ളും ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് സ​ർ​ക്കാ​ർ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​മി​തി സ​മ​ർ​പ്പി​ക്കു​ന്ന ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും സ​ർ​ക്കാ​രി​ന്‍റെ ഭാ​വി സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക. ഖ​ജ​നാ​വി​ല്‍ പൂ​ച്ച പെ​റ്റ് കി​ട​ക്കു​ക​യാ​ണെ​ന്ന് സ​തീ​ശ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ള്‍ ആ​രോ​പി​ച്ചി​രു​ന്നു.

NRI

കേ​ര​ള മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ആ​ഘോ​ഷ​മാ​ക്കി ജി​പി​സി​സി കു​വൈ​റ്റ്

കു​വൈ​റ്റ് സി​റ്റി: കേ​ര​ള മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​നെ നി​യ​മി​ച്ച എ​ഐ​സി​സി പ്ര​ഖ്യാ​പ​നം ആ​ഘോ​ഷ​മാ​ക്കി ഗ​ൾ​ഫ് പ്ര​ദേ​ശ് ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് കു​വൈ​റ്റ് ക​മ്മി​റ്റി. അ​ബ്ബാ​സി​യ​യി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് ചെ​സിൽ ചെ​റി​യാ​ൻ രാ​മ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ളം കാ​ത്തി​രു​ന്ന ഈ ​തീ​രു​മാ​ന​ത്തി​ന് വേ​ണ്ടി കേ​ര​ള​ത്തി​ലെ ബ​ഹു​ജ​ന​ങ്ങ​ളു​ടെ മ​ന​സറി​ഞ്ഞു പ്ര​വ​ർ​ത്തി​ച്ച നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ഗ​ൾ​ഫ് പ്ര​ദേ​ശ് ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്‌ (ജിപിസിസി) അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യും അ​റി​യി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാം ​ന​ന്ദി​യാ​ട്ട്‌, ട്രെ​ഷ​റ​ർ മു​ര​ളി പ​ണി​ക്ക​ർ, സ​ണ്ണി തോ​മ​സ്, എ​ൽ​ദോ പ​ള്ളി​പ്പു​റം, ഇ​സ്മാ​യി​ൽ പാ​ല​ക്കാ​ട്, ഷ​ബീ​ർ കൊ​യി​ലാ​ണ്ടി, ച​ന്ദ്ര​മോ​ഹ​ൻ ആർ. നാ​യ​ർ, സി​ജോ പൗ​ലോ​സ്, സി.എ. ഷാ​ന​വാ​സ്, ഇ.ആ​ർ. അ​ഭി​ജി​ത്, ഷ​ര​ൺ കോ​മ​ത്ത്, വി​നീ​ഷ് പ​ള്ള​ത്ത്, ര​മേ​ശ് കു​മാ​ർ പ​ല്ല​ശ​ന, റ​ഷീ​ദ് മാ​ണി​ക്കോ​ത്ത്, ഫ​യാ​സ് കാ​ക്ക​ട​വ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

NRI

കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് വി​ജ​യം; ആ​ഘോ​ഷ​മാ​ക്കി മാ​ൾ​ട്ട​യി​ലെ പ്ര​വ​ർ​ത്ത​ക​ർ

വല്ലെറ്റ: കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ അ​വേ​ശം പങ്കുവച്ച് മാ​ൾ​ട്ട​യി​ലെ കോ​ൺ​ഗ്രസ് പ്ര​വ​ർ​ത്ത​കർ. മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​നെ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാണ് ഒ​ഐ​സി​സി മാ​ൾ​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചത്.

പ്ര​സി​ഡ​ന്‍റ് ടി.​ജി. വി​ഷ്ണു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി​ൻ ടി. ​വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ റോ​ശ് വ​ലി​യ​വി​ള​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ യോ​ഗം അം​ഗ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യി ന​ട​ന്നു.

നാ​ഷ​ണ​ൽ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രാ​ണ് വി​ജ​യ​ഘോ​ഷ​ത്തി​നാ​യി എ​ത്തി ചേ​ർ​ന്ന​ത്. മാ​ൾ​ട്ട​യി​ലെ പ്ര​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളും ഗൗ​ര​വ​മാ​യി അ​വ​ലോ​ക​നം ചെ​യ്തു. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പാ​ർ​ട്ടി​ക്ക് കൈ​വ​രി​ക്കാ​നാ​യ മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ നേ​താ​ക്ക​ൾ സ്വാ​ഗ​തം ചെ​യ്തു.

സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ക്ഷേ​മ​വും വി​ക​സ​ന​വും മു​ൻ​നി​ർ​ത്തി​യ ജ​ന​കീ​യ​വും ദൂ​ര​ദ​ർ​ശ​ന​പ​ര​വു​മാ​യ ഭ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ക​യെ​ന്ന് നേ​താ​ക്ക​ൾ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ നി​റ​വേ​റ്റു​ന്ന ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് അ​ദ്ദേ​ഹ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​നാ​ക​ട്ടെ​യെ​ന്നും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മാ​ൾ​ട്ട​യി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​വും ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​യി സേ​വ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ല​ഭ്യ​മാ​യ അ​ധി​കാ​ര​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും മു​ൻ​നി​ർ​ത്തി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും ഉ​ത്ത​ര​വാ​ദി​ത്വ​പ​ര​വു​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും നേ​താ​ക്ക​ൾ പ്ര​ക​ടി​പ്പി​ച്ചു.

Kerala

വി. ​ഡി. സ​തീ​ശ​ന്‍റെ ബൈ​ബി​ൾ പ്ര​ഭാ​ഷ​ണ​ങ്ങ​ളു​ടെ പു​സ്ത​കം പു​റ​ത്തി​റ​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ ദി​വ​സ​വും ബൈ​ബി​ളി​ലെ ഒ​ര​ധ്യാ​യം വാ​യി​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ ബൈ​ബി​ളി​ൽനി​ന്നു ല​ഭി​ച്ച അ​റി​വി​ലൂ​ടെ ന​ട​ത്തി​യ ബൈ​ബി​ൾ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ പു​സ്ത​ക രൂ​പ​ത്തി​ലാ​കു​ന്നു.

"ആ​ദം നീ ​എ​വി​ടെ​യാ​കു​ന്നു’ എ​ന്ന പേ​രി​ട്ടി​ട്ടു​ള്ള പു​സ്ത​ക​ത്തി​ൽ വി.​ഡി സ​തീ​ശ​ൻ വി​വി​ധ ക്രൈ​സ്ത​വ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ളാ​ണ് ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

22 അ​ധ്യാ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പു​സ്ത​ക​മാ​ണ് ഡി.​സി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. നി​ന്‍റെ രാ​ജ്യം വ​രേ​ണ​മേ, ഈ​ശോ​യി​ൽ ജീ​വി​ച്ച കൊ​ച്ചു​ത്രേ​സ്യ, നീ ​എ​ന്‍റെ സ​ങ്കേ​ത​വും കോ​ട്ട​യും, മു​ൾ​പ്പ​ട​ർ​പ്പി​ലെ മോ​ശ, പേ​രു ചൊ​ല്ലി​വി​ളി​ക്കു​ന്ന ദൈ​വം തു​ട​ങ്ങി​യ 22 അ​ധ്യാ​യ​ങ്ങ​ളാ​ണ് ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

വാ​യ​ന ത​ന്‍റെ ജീ​വി​ത​ത്തോ​ട് കൂ​ടി​ച്ചേ​ർ​ന്ന​പ്പോ​ൾ മു​ത​ൽ ക്രി​സ്തു​വി​നെ​ക്കു​റി​ച്ച് അ​റി​യാ​നും വാ​യി​ക്കാ​നും കൂ​ടു​ത​ൽ സ​മ​യം ക​ണ്ടെ​ത്തു​ക പ​തി​വാ​യി​രു​ന്നു​വെ​ന്നു സ​തീ​ശ​ൻ ആ​മു​ഖ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

ക്രി​സ്തു​വി​നെ​പ്പോ​ലെ ക​ഴി​ഞ്ഞ 2000 വ​ർ​ഷ​മാ​യി ലോ​ക​ത്തെ ഇ​ത്ര​മേ​ൽ സ്വാ​ധീ​നി​ച്ച മ​റ്റൊ​രു വ്യ​ക്തി​യോ ആ​ശ​യ​മോ ഉ​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നു വി​വ​രി​ക്കു​ന്ന സ​തീ​ശ​ൻ ജീ​വി​ത​ത്തി​ൽ വീ​ഴാ​തെ, പി​ന്തി​രി​ഞ്ഞോ​ടാ​തെ പി​ടി​ച്ചു നി​ൽ​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​മാ​ണ് ക്രി​സ്തു ത​നി​ക്ക് ത​ന്നി​ട്ടു​ള്ള​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

എം.​ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സാ​ണ് അ​വ​താ​രി​ക എ​ഴു​തി​യി​ട്ടു​ള്ള​ത്.

NRI

വി.​ഡി. സ​തീ​ശ​ൻ കേ​ര​ള​ത്തെ ന​യി​ക്ക​ണം: ജോ​ഫി ജേ​ക്ക​ബ്

ഡാ​ള​സ്: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ മി​ക​ച്ച വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച വി.​ഡി. സ​തീ​ശ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​കു​വാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ നേ​താ​വെ​ന്ന് ഐ​ഒ​സി ഡാ​ള​സ് യൂ​ണി​റ്റ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റും പ്ര​വാ​സി വ്യ​വ​സാ​യി​യു​മാ​യ ജോ​ഫി ജേ​ക്ക​ബ്.

നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ മു​ന്ന​ണി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലു​മു​ള്ള പൊ​തു​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം മു​ന്നോ​ട്ടു​വ​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി.​ഡി. സ​തീ​ശ​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ശൈ​ലി​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്.

പൊ​തു​സ​മൂ​ഹ​ത്തി​ന് പൂ​ർ​ണ​വി​ശ്വാ​സ​മു​ള്ള, ശ​ക്ത​നാ​യ ഒ​രു നേ​താ​വെ​ന്ന നി​ല​യി​ലാ​ണ് സ​തീ​ശ​ന് യു​ഡി​എ​ഫി​നെ വ​ൻ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​വാ​ൻ സാ​ധി​ച്ച​തെ​ന്ന് ജോ​ഫി ജേ​ക്ക​ബ് ചൂ​ണ്ടി​ക്കാ​ട്ടി.

സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് താ​ഴെ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ലി​യ ആ​വേ​ശം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ത്ത​നം​തി​ട്ട കു​ള​ന​ട സ്വ​ദേ​ശി​യും 18 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സം​രം​ഭ​ക​നു​മാ​ണ് ജോ​ഫി ജേ​ക്ക​ബ്.

Kerala

ചാനലുകളുടെ നുണ ബോംബുകൾക്ക് കോൺഗ്രസിനെ തകർക്കാനാകില്ലെന്ന് സതീശൻ

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും ചരിത്രത്തിലെ ഏറ്റവും വലിയ വേഗതയിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടീം യുഡിഎഫ് എന്നത് അക്ഷരാർഥത്തില്‍ അടിവരയിടുന്നതായിരുന്നു യുഡിഎഫിലെ സീറ്റ് വിഭജനമെന്നും സതീശൻ പറഞ്ഞു.

കേരള കോണ്‍ഗ്രസ് താല്‍ക്കാലികമായിട്ടാണെങ്കിലും ചില വിട്ടുവീഴ്ചകള്‍ ചെയ്തു. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് യുഡിഎഫ് മുന്നോട്ട് പോയത്. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തു വരാന്‍ മൂന്നു ദിവസം എടുത്തെന്നതാണ് വാര്‍ത്ത. പണ്ടൊക്കെ എത്ര ദിവസമാണ് എടുത്തിരുന്നതെന്നും സതീശൻ ചോദിച്ചു.

സിപിഎം തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ ഇരുന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നതു പോലെയല്ല കോണ്‍ഗ്രസിന്‍റെ നടപടിക്രമം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തിയ നേതാക്കള്‍ ഡല്‍ഹിയില്‍ മധുസൂദന്‍മിസ്ത്രി ചെയര്‍മാനായ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നില്‍ സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കണം. അതിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലാകാര്‍ജുര്‍ ഖാര്‍ഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനം എടുക്കുന്നത്.

ആദ്യ ദിവസം തന്നെ 50 സ്ഥാനാർഥികളെ പ്രഖ്യാപിക്കാന്‍ തയാറായിരുന്നെങ്കിലും മധുസൂദന്‍മിസ്ത്രിയ്ക്ക് ഡല്‍ഹിയില്‍ എത്താനായില്ല. ആരോഗ്യപ്രശ്‌നമായിരുന്നു കാരണമെന്ന് എല്ലാ മാധ്യമങ്ങള്‍ക്കും അറിയാമായിരുന്നു. പിന്നീടുള്ള 48 മണിക്കൂറിനുള്ളില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ചു.

ചില ചാനലുകള്‍ കഴിഞ്ഞ കുറെ ദിവസമായി ഇല്ലാത്ത വാര്‍ത്തകളുണ്ടാക്കി കോണ്‍ഗ്രസിനെ ആക്രമിക്കുകയാണ്. ഒരു ചാനല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാല്‍പതോളം വ്യാജ വാര്‍ത്തകളാണ് കോണ്‍ഗ്രസിനെതിരെ ഉണ്ടാക്കിയത്. അന്തരീക്ഷത്തില്‍ നിന്നും ഇല്ലാത്ത വാര്‍ത്തയുണ്ടാക്കി. നുണ ബോംബുകള്‍ക്ക് രണ്ട് മണിക്കൂറത്തെ ആയുസ് പോലും ഉണ്ടായില്ല.

തന്‍റെ ഔചിത്യം കൊണ്ട് ആ ചാനലിന്‍റെ പേര് പറയുന്നില്ല. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന വാര്‍ത്ത ആദ്യം ചില ചാനലുകള്‍ നല്‍കി. പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു. അപ്പോഴും ഞങ്ങള്‍ തീരുമാനം എടുത്തിട്ടില്ല. രാത്രിയായപ്പോള്‍ മത്സരിക്കില്ലെന്ന് വാര്‍ത്ത നല്‍കി. അപ്പോഴും അതുസംബന്ധിച്ച് കോണ്‍ഗ്രസ് തീരുമാനം എടുത്തിട്ടില്ല.

കോണ്‍ഗ്രസില്‍ കുഴപ്പമാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് നിങ്ങള്‍ വാര്‍ത്ത നല്‍കിയത്. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്നും ഹൈക്കമാന്‍ഡ് കീഴടങ്ങിയെന്നും സുധാകരനെ സ്ഥാനാർഥിയാക്കിയാല്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജവയ്ക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞെന്നും ഇന്നലെ രാവിലെ വീണ്ടും വാര്‍ത്ത നല്‍കി.

ഞാന്‍ നേതൃസ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത നിങ്ങള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്? എന്തൊരു മര്യാദകേടാണ് ചെയ്തത്? വിശ്വാസ്യതയുള്ള മുഖ്യധാര ചാനലുകളും ഈ വാര്‍ത്ത ഏറ്റെടുത്തു. കഴിഞ്ഞ 48 മണിക്കൂര്‍ ആ നേതാക്കളെ നിങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിച്ചു. നിങ്ങള്‍ കോണ്‍ഗ്രസിനോട് ഇത്രയും ക്രൂരത കാട്ടരുത്.

എകെജി സെന്‍ററില്‍ നിന്നും പണം പറ്റുന്ന ചില ചാനലുകള്‍ക്കൊപ്പം മുഖ്യധാരാ മാധ്യമങ്ങള്‍ ചേരരുത്. എകെജി സെന്‍ററില്‍ നിന്നും പണം പറ്റുന്ന ചാനലുകള്‍ എനിക്കെതിരെ പറഞ്ഞാല്‍ കുഴപ്പമില്ല. അതിനെ നേരിടാനുള്ള കരുത്ത് എനിക്കുണ്ട്. പക്ഷെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കി അധിക്ഷേപിക്കാമെന്നു കരുതേണ്ട. ഈ വര്‍ത്തകള്‍ കൊണ്ടൊന്നും ഞങ്ങള്‍ തോല്‍ക്കില്ല.

നൂറില്‍ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ച് വരും. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വികാരം ഉള്‍ക്കൊണ്ട് ടീം യുഡിഎഫ്അധികാരത്തില്‍ എത്തും. ചാനല്‍ വാര്‍ത്തകള്‍ക്കും അപ്പുറത്ത് ജനഹൃദയങ്ങളില്‍ യുഡിഎഫുണ്ട്. ഈ സര്‍ക്കാരിനെ താഴെ ഇറക്കണമെന്ന ആഗ്രഹം ജനങ്ങള്‍ക്കുണ്ട്. യുഡിഎഫ് തിരിച്ച് വരിക തന്നെ ചെയ്യും. ഒരു നുണ ബോംബുകള്‍ക്കും കോണ്‍ഗ്രസിനെയോ യുഡിഎഫിനെയോ തകര്‍ക്കാനാകില്ല.

എംപിമാര്‍ മത്സരിക്കണമോ വേണ്ടയോ എന്ന് എല്ലാ കാലത്തും തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. ആസാമിലെയും പോണ്ടിച്ചേരിയിലേയും തമിഴ്‌നാട്ടിലെയും സിഇസി നടക്കുന്ന സമയത്താണ് കേരളത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയത്. പോയ എല്ലാ സമയത്തും കേരളത്തിലെ നേതാക്കളുമായി ചര്‍ച്ചയില്‍ ആയിരുന്നില്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും മര്യാദ ഇല്ലായ്മയുടെ മാക്‌സിമമാണ് ചാനലുകള്‍ ചെയ്തത്.

നിങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്ക്. നിങ്ങള്‍ക്കെങ്കിലും നാണം വരട്ടെ. കെ. സുധാകരന്‍ മാധ്യമങ്ങളോട് എന്തെങ്കിലും പറഞ്ഞോ? പാര്‍ട്ടിയേക്കാള്‍ വലുതല്ല ഞാനെന്ന ഒറ്റ വാചകം മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ നിങ്ങള്‍ അധിക്ഷേപിച്ചത്. കൊച്ചയിലെ കാര്യത്തില്‍ കെ.സി. വേണുഗോപാലും സതീശനും തമ്മില്‍ വഴക്ക്, സതീശന്‍ ഇറങ്ങിപ്പോയി എന്നു പോലും വാര്‍ത്ത നല്‍കി. ഞങ്ങള്‍ തമ്മില്‍ വഴക്ക് നടന്നെന്ന വാര്‍ത്ത നല്‍കിയവരെ ഓര്‍ത്ത് ഞങ്ങള്‍ ഒന്നിച്ചിരുന്ന് ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സീറ്റ് ഞങ്ങള്‍ ഒന്നിച്ചാണ് തീരുമാനിച്ചത്.

സ്ഥാനാർഥിത്വം വൈകിയെന്ന വാക്ക് ഇനി ഉപയോഗിക്കരുത്. വാര്‍ത്ത നിങ്ങള്‍ ഉണ്ടാക്കിയതാണ്. അല്ലാതെ ഒരു നേതാക്കളും ഒന്നും പ്രതികരിച്ചില്ല. സീറ്റിന് അര്‍ഹതയുള്ള ഒന്നിലധികം പേരുണ്ട്. ചരിത്രം നോക്കിയാല്‍ അത് തന്നെ എത്രയോ കുറവാണ്. 2001 ല്‍ ഡല്‍ഹിയില്‍ നിന്നും തീരുമാനിച്ച മൂന്ന് സ്ഥാനാര്‍ഥികളെയാണ് മാറ്റിയത്. അതൊക്കെ ഇപ്പോള്‍ സിപിഎമ്മിലാണ് സംഭവിച്ചത്.

ഒരാളെ ഒരു സീറ്റില്‍ സ്ഥാനാർഥിയാക്കിയിട്ട് അയാള്‍ ഇറങ്ങില്ലെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് അതൊന്നും വലിയ വാര്‍ത്തയല്ല. എന്നിട്ട് അയാള്‍ക്ക് വേറെ സീറ്റ് നല്‍കി. ആ പ്രശ്‌നമൊന്നും ഞങ്ങള്‍ക്കുണ്ടായില്ല. വിമതരൊക്കെ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. അതൊക്കെ വൈകാരികമായ തീരുമാനങ്ങളാണ്. അതൊക്കെ നേരില്‍ കണ്ടോ ഫോണില്‍ വിളിച്ചോ തീര്‍ക്കാവുന്നതേയുള്ളൂ.

സാമൂഹികഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിളെ തീരുമാനിച്ച പാര്‍ട്ടിയില്‍ എന്ത് അനിശ്ചിതത്വം ഉണ്ടായെന്നാണ് പറയുന്നത്. മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

എല്‍ഡിഎഫിന്‍റെ തിരുവനന്തപുരം സെന്‍ട്രലില്‍ ആരാണ് സ്ഥാനാര്‍ഥി? അതൊക്കെ ഇടയ്ക്ക് വാര്‍ത്തയാക്കണം. ബിജെപിയുടെ എല്ലാ സ്ഥാനാര്‍ഥികളും വന്നോ? അതൊക്കെ സംബന്ധിച്ച വാര്‍ത്തകള്‍ കൊടുക്കുന്നത് വളരെ കുറവാണ്. ഇങ്ങോട്ട് മാത്രമാണ് ഫോക്കസെന്നും സതീശൻ ആരോപിച്ചു.

Kerala

സ്റ്റേജ് മാനേജ് ചെയ്യാന്‍ പോലും കഴിയാത്തവര്‍ എങ്ങനെ സ്റ്റേറ്റ് മാനേജ് ചെയ്യും: എം.വി. ഗോവിന്ദന്‍

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒരു സ്റ്റേജ് പോലും മാനേജ് ചെയ്യാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു സ്റ്റേറ്റിനെ മാനേജ് ചെയ്യുകയെന്ന് ഗോവിന്ദന്‍ ചോദിച്ചു.

ജനത്തിരക്കല്ല കണ്ടത്. സ്റ്റേജിലെ തിരക്ക് ആണ്. ഒരു സ്റ്റേജ് മാനേജ്‌മെന്‍റ് പോലും നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് സ്റ്റേറ്റ് മാനേജ്‌മെന്‍റ് നടത്താനാവുക. അതൊക്കെ ജനം കണ്ടതാണ്.

പരസ്പര സ്‌നേഹത്തോടെ സ്റ്റേജ് മാനേജ് ചെയ്യാന്‍ കഴിയുന്നില്ല. പിന്നെ നിങ്ങള്‍ക്ക് എങ്ങനെയാണ് കേരളം പോലൊരു നാടിന്‍റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുകയെന്നും ഗോവിന്ദന്‍ ചോദിച്ചു.

Kerala

സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്: വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെ നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എംപി. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്.

ജാഥ ക്യാപ്റ്റൻ വി.ഡി. സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാൽ യോഗത്തിന് അധ്യക്ഷ്യതവഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു.

തുടർന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. തുടർന്ന് വേദിയിൽ ചെറിയ തർക്കമുണ്ടായി. സതീശൻ തന്നെ തുടർന്ന് സംസാരിക്കുകയും ചെയ്തു.

പിന്നീട് സതീശന്‍റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടിൽ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താൻ കൂടുതൽ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി "പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ' വെന്നും കൂട്ടിച്ചേർത്തു.

District News

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​നു മാ​തൃ​ക: വി.​ഡി. സ​തീ​ശ​ൻ

പെ​രു​മ്പാ​വൂ​ർ: നൂ​ത​ന​ങ്ങ​ളും വ്യ​ത്യ​സ്ത​ങ്ങ​ളു​മാ​ർ​ന്ന പ​ദ്ധ​തി​ക​ളി​ലൂ​ടെ മു​ന്നേ​റു​ന്ന എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​നാ​കെ മാ​തൃ​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍റെ ഡി​വി​ഷ​ൻ ഫ​ണ്ട് 55 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണം​ഞ്ചേ​രി മു​ക​ളി​ൽ നി​ർ​മി​ച്ച ട​ർ​ഫ് കോ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ അധ്യക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി ബ​ഹ​നാ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ത്തേ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​ർ​ജ് , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷൈ​മി വ​ർ​ഗീ​സ്, ശാ​ര​ദ മോ​ഹ​ൻ,

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. അ​വ​റാ​ച്ച​ൻ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ജ റോ​യി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. സു​നി​ത്ത്, ജോ​സ് എ. ​പോ​ൾ, ര​ജി​ത ജെ​യ്മോ​ൻ, ഡോ​ളി ബാ​ബു, വ​ൽ​സ വേ​ലാ​യു​ധ​ൻ, അ​നാ​മി​ക ശി​വ​ൻ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ഷി തോ​മ​സ്, കെ.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ദീ​പ ശ്രീ​ജി​ത്ത്, റെ​ജി ഷി​ജു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up